അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ അലനല്ലൂര്‍ പാലക്കാഴിയില്‍ കാറും സ്‌കൂട്ടറും തമ്മി ല്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. പാലക്കാഴി കൊണ്ടുപറമ്പി ല്‍ ഹുസൈന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാലക്കാഴി വള വിന് സമീപത്ത് വെച്ചായിരുന്നു അപകടം. അലനല്ലൂര്‍ ഭാഗത്ത് നിന്നും മലപ്പുറം ഭാഗ ത്തേക്ക് പോവുകയായിരുന്ന കാറും പാലക്കാഴിയില്‍ നിന്നും അലനല്ലൂരിലേക്ക് വരി കയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടറിനെ ഇടിച്ച കാര്‍ പാതയോ രത്തെ വൈദ്യുതിതൂണും ഇടിച്ച് തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ മായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഹുസൈനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായി ല്ല. അലനല്ലൂരിലെ കെ.പി.എച്ച്. ഫര്‍ണീച്ചര്‍ ഉടമയാണ് മരിച്ചഹുസൈന്‍. ഭാര്യ: സുദിന ത്ത്. മക്കള്‍ : ജസീല, ജംഷീല, ജാസിറ, ജഫ്‌ന. മരുമക്കള്‍: ആരിഫ്, സൈദലവി.