മണ്ണാര്‍ക്കാട് : നഗരസഭ തെന്നാരി വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജ യികളേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. റൂറല്‍ സര്‍വീസ് സഹ കരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച എം.പുരുഷോത്തമനെ ആദരിച്ചു.
തെന്നാരി തിളക്കം-2024 എന്ന പേരില്‍ നടന്ന അനുമോദന സമ്മേളനം സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റും നഗരസഭാ കൗണ്‍സില റുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. ഭാരവാഹികളായ രാകേഷ് അമ്പ ലത്ത്, അജയ്കൃഷ്ണ പാട്ടുതൊടി, സുജിത് തൃക്കമ്പറ്റ, ഷൈലേഷ് അമ്പലത്ത്, സന്തോഷ് തെന്നാരി, സുജാത സുരേഷ്, ദീപ പയ്യുണ്ട, പി.ദൃശ്യ, അഭിത് കൃഷ്ണ, ടി.സി.വിഷ്ണു, അര്‍ജുന്‍ പുളിയത്ത്, പി.മണികണ്ഠന്‍, രമേശ് മഞ്ചാടിക്കല്‍, ടി.സി.രാജു, സുരേഷ്‌കുമാര്‍, രഞ്ജിത്ത്, സിന്ധു സന്തോഷ്, ടി.സി.അരുണ്‍, ഓമന പാട്ടുതൊടി, സുന്ദരി ത്രിക്കമ്പറ്റ എന്നിവര്‍ പങ്കെടുത്തു.