അലനല്ലൂര്‍: ‘സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ’ എന്ന പ്രമേയത്തില്‍ ജൂലൈ 28ന് ചാവക്കാട് നടക്കുന്ന എം.എസ്.എസ് മധ്യമേഖലാ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി. 29 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന ന്യൂന പക്ഷ കമ്മീഷന്‍ നടത്തുന്ന ജില്ലാ സെമിനാറില്‍ മുപ്പത് പ്രതിനിധികളെ പങ്കെടുപ്പിക്കാ ന്‍ യോഗം തീരുമാനിച്ചു.അലനല്ലൂര്‍ എം.എസ്.എസ് ഹാളില്‍ സംസ്ഥാന എക്‌സിക്യൂട്ടീ വ് അംഗം എം.പി.മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.മുഹമ്മദലി, സംസ്ഥാന എക് സിക്യൂട്ടീവ് അംഗങ്ങളായ എം.പി.എ.ബക്കര്‍ മാസ്റ്റര്‍, എം.കെ.അബ്ദുറഹ്മാന്‍, പി.മൊയ്തീന്‍, പി എം.മുഹമ്മദ് അബ്ദുറഹ്മാന്‍, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, യൂത്ത് വിങ് സംസ്ഥാന ട്രഷറര്‍ കെ.എച്ച്.ഫഹദ്, ജില്ലാ പ്രസിഡന്റ് സഫ്വാന്‍ നാട്ടുകല്‍, പ്രവാസി വ്യാപാരി ഉബൈദ് പൊന്നേത്ത് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഷെരീഫ്, ഐ.മുഹമ്മദ്,സിദ്ദീഖ് പാറോക്കോട്, കെ.യൂനുസ് സലീം, എം.അബ്ദുല്‍ അസീസ്, കെ.ടി.അബ്ദുല്‍ ജലീല്‍, സൈനുദ്ദീന്‍ ആലായന്‍, എം.ഷാഹിദ്, ലത്തീഫ് പാലക്കാട്, എ.അബ്ദുല്‍ റഹീം, യു.കെ.സുബൈദ,സജ്മ മുട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.