അഗളി: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗളി കക്കുപ്പടി വളക്കൊളത്തിക്ക് സമീപം ഇന്ന് വൈ കിട്ട് ഏഴോടെയായിരുന്നു സംഭവം. കല്‍ക്കണ്ടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയാ യിരുന്ന ആള്‍ട്ടോ കാറിന് മുകളിലേക്ക് വീട്ടിമരം ഒടിഞ്ഞ് വീണത്. ഈസമയം വന്ന ഓ ട്ടോറിക്ഷ റോഡില്‍ ചെളിവെള്ളം കെട്ടികിടക്കുന്നത് കണ്ട് വേഗതകുറച്ചത് മൂലം എതി ര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ മരം വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതോടൊപ്പം സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ബന്ധിപ്പിച്ചിരുന്ന എച്ച്ടി, എല്‍ടി വൈദ്യതിലൈനുകളും പൊട്ടി റോഡിലേക്ക് വീണു. ഇതോടെ കല്‍ക്കണ്ടി, മുക്കാലി പ്രദേശത്ത് വൈദ്യുതി തടസ്സവുമുണ്ടായി. പിന്നീട് മര ങ്ങള്‍ റോഡില്‍ നിന്നും മുറിച്ചുമാറ്റി. കഴിഞ്ഞമാസം ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചിരുന്നു.