മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാഫ് അസോസിയേഷന്റേയും കോളജ് വനിതാ വേദിയുടേയും നേതൃത്വത്തില്‍ കോ ളജിലെ ശുചീകരണ തൊഴിലാളികള്‍ക്കായി ഊട്ടിയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സി.പി സൈനുദ്ദീന്‍, കോളജ് വനിതാ വേദി കോര്‍ഡിനേറ്റര്‍ ഡോ.സി.കെ യാസ്മിന്‍, യു.കെ സരിത, ഡോ.കെ.പി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.