മണ്ണാര്‍ക്കാട്: ജനതാദള്‍ (എസ്) മണ്ണാര്‍ക്കാട് മേഖലാ കണ്‍വന്‍ഷന്‍ ഞായറാഴ്ച മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുരുക ദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ.ആര്‍. ഗോപിനാഥ് ഉള്‍പ്പെടെയു ള്ള ഭാരവാഹികള്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട്ടെ നിര്‍ധന കുടുംബത്തിലെ ഒരുകുട്ടിയുടെ പഠനച്ചിലവ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. തിരഞ്ഞെടുപ്പില്‍, പാലക്കാട് ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി എ. വിജയരാഘവന്റെ വിജയ ത്തിനായി പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ബാലന്‍ പൊറ്റശ്ശേരി, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. പ്രവീണ്‍, യുവജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി പി. ആകാശ്, ശിവന്‍, ആറുമുഖന്‍ എന്നിവര്‍ പങ്കെടുത്തു.