മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം പ്രസിഡന്റ് ചിത്ര.ഡി.നായര്‍ അധ്യക്ഷയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, ബിജി ടോമി, ലൈല, ടി.എസ്.മോഹനകുമാരി, ജോളി ജോണ്‍, കെ.ജി.ബാബു, എ.അസൈനാര്‍, വി. സുകുമാരന്‍, എ.ശിവദാസന്‍, എം.ജെ.തോമസ്, ഇ.സുകുമാരന്‍, മാത്യു കല്ലടിക്കോട്, ഉമ്മര്‍ കൊളമ്പന്‍, ജേക്കബ്ബ് മത്തായി, രാജലക്ഷ്മി, കൊച്ചുനാരായണന്‍, ഹംസ, കുട്ടി രാമന്‍, വിജയരാഘവന്‍, വാസുദേവന്‍, മോളി ലൂക്കോസ്, ആലിസ് തോമസ് തുടങ്ങി യവര്‍ സംസാരിച്ചു.