പാലക്കാട്:ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തി ന്റെ ആദ്യ പകുതിയില്‍ 6600 കോടിയുടെ വായ്പ വിതരണം ചെയ്ത തായി ജില്ലാതല ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 4678 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിനാണ് നല്‍കി യത്.കാര്‍ഷിക വായ്പയായി 2960 കോടി രൂപ നല്‍കി .കാര്‍ഷികേതര വായ്പയായി 590 കോടിയും,മറ്റു മുന്‍ഗണനാ വിഭാഗത്തില്‍ 1126 കോടിയും ബാങ്കുകള്‍ അനുവദിച്ചു,ബാങ്കുകളുടെ മൊത്തം വായ്പ സെപ്റ്റംബര്‍ 30 നു കഴിഞ്ഞ വര്‍ഷത്തെ 21798 കോടി രൂപയില്‍ നിന്നും 29 ശതമാനം വര്‍ധിച്ചു 28214 കോടി രൂപയായി. ഇക്കാല യളവില്‍ നിക്ഷേപം 32431 കോടി രൂപയില്‍ നിന്നും 39583 കോടി രൂപയായി വര്‍ധിച്ചു.വിദേശ നിക്ഷേപം 679 കോടി രൂപയില്‍ നിന്നും 739 കോടി രൂപയായി ഉയര്‍ന്നു.9 ശതമാനം വര്‍ധനയാണ് ഈ മേഖലയിലുണ്ടായത്.വായ്പ നിക്ഷേപാനുപാതം 71 ശതമാനം ആണ് പ്രധാന മന്ത്രി മുദ്ര യോജനയില്‍ 36463 പേര്‍ക്ക് 348 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഡി . അനില്‍ അറിയിച്ചു .പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്റ്റര്‍ ഡി . ബാലമുരളി അധ്യക്ഷനായി. ബാങ്കുകള്‍ വഴിയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ പൊതു ജനങ്ങള്‍ക്ക് അടുത്തിടെ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബാങ്കുകള്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന വായ്പ അപര്യാപ്തം ആണെന്നും ഈ മേഖലയില്‍ ബാങ്കുകളുടെ വായ്പാ വിതരണം സത്വരമായി വര്‍ദ്ധിപ്പിക്കാനുള്ള നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വി . കെ . ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി. കാര്‍ഷിക പ്രാധാന്യം ഉള്ള ജില്ല എന്ന നിലയില്‍ , കാര്‍ഷിക മേഖലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്ന തോടൊപ്പം വ്യവസായങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും മറ്റുമുള്ള വായ്പകള്‍ ബാങ്കുകള്‍ കൂടുതല്‍ മാനുഷിക പരിഗണനയോടെ പരിഗണിക്കണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. കാനറാ ബാങ്ക് റീജിയണല്‍ മാനേജര്‍ സി . എം . ഹരിലാല്‍, നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ ലാലു പി.എന്‍ കുട്ടി എന്നിവര്‍ സംബന്ധി ച്ചു.മാനേജര്‍ ലീഡ് ബാങ്ക് എസ് . പനീര്‍ സെല്‍വം നന്ദി രേഖപ്പെ ടുത്തി .
.