മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് സയ്യിദ് ശിഹാബ് തങ്ങള്‍ സൗധം നിര്‍മാണ പൂര്‍ത്തീകരണത്തിനുള്ള ധനശേഖരണാര്‍ത്ഥം പായസ ചല ഞ്ച് നടത്തി. കുമരംപുത്തൂര്‍, തെങ്കര ഗ്രാമ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസ ഭയിലുമായി നടന്ന ചലഞ്ചില്‍ അയ്യായിരത്തിലധികം പേര്‍ പങ്കാളികളായി. ഒരു ലിറ്റര്‍ പായസത്തിന് 250 രൂപ വീതം നേരത്തെ തന്നെ പ്രവര്‍ത്തകര്‍ മുഖേനെ ഓര്‍ഡര്‍ സ്വീക രിച്ചിരുന്നു. ഇന്നലെ രാവിലെ പായസം എത്തിച്ചുനല്‍കി. മുസ്ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, ട്രഷറര്‍ കെ. ആ ലിപ്പു ഹാജി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ഒ.ചേക്കു മാസ്റ്റര്‍, റഷീദ് മുത്തനില്‍, തച്ചമ്പറ്റ ഹാസ, കെ.ടി അബ്ദുല്ല, കളത്തില്‍ ഹുസൈന്‍, മജീദ് തെങ്കര, ടി.കെ ഫൈസല്‍, ടി.കെ ഹംസക്കുട്ടി, മുജീബ് പെരിമ്പിടി, അസീസ് പച്ചീരി, കെ.കെ ബഷീര്‍, യൂത്ത് ലീഗ് ജില്ല ട്രഷറര്‍ നൗഷാദ് വെളളപ്പാടം, ജില്ലാ ഭാരവാഹികളായ അഡ്വ. നൗഫല്‍ കളത്തില്‍, സി.കെ സദക്കത്തുല്ല, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എം.ടി അസ്ലം, മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍ എന്നിവര്‍ പങ്കെടുത്തു.