അലനല്ലൂര്‍:മുണ്ടക്കുന്ന് വഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി യുടെ സര്‍വീസുകള്‍ പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് അംഗം സി മുഹമ്മദാലി മാസ്റ്റര്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് നിവേദനം നല്‍കി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കാപ്പു പറമ്പ്-മുണ്ടക്കുന്ന്-കോട്ട പ്പള്ള വഴി ചളവയിലേക്കും തിരിച്ച് മുണ്ടക്കുന്ന് വഴി മണ്ണാര്‍ക്കാ ട്ടേക്കും സര്‍വ്വീസ് നടത്തിയിരുന്ന രണ്ട് സര്‍വ്വീസുകള്‍ പുനരാരം ഭിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. മണ്ണാര്‍ക്കാട്ട് നിന്നും മുണ്ടക്കുന്ന് വഴി വീണ്ടും കെഎസ്ആര്‍ടിസി സര്‍വ്വീസെത്തുന്ന തിനായി ഇന്നും കാത്ത് നില്‍പ്പ് തുടരുകയാണ് അമ്പലപ്പാറ, കാപ്പു പറമ്പ്,മുണ്ടക്കുന്ന്,ചളവ പ്രദേശത്തെ വിദ്യാര്‍ഥികളടക്കമുള്ള യാത്ര ക്കാര്‍.റോഡിന്റെ തകര്‍ച്ച,ശബരി മല സീസണ്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2017ലാണ് ഗ്രാമീണ മേഖലയിലേക്കുണ്ടായിരുന്ന കെ എസ്ആര്‍ടിസിയുടെ രണ്ട് സര്‍വ്വീസുകള്‍ കോര്‍പ്പറേഷന്‍ നിര്‍ത്ത ലാക്കിയത്.എന്നാല്‍ സീസണ്‍ കഴിയുകയും പിന്നീട് റോഡ് റബ്ബ റൈസ്ഡ് ചെയ്തിട്ടും കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചില്ല. രാവിലെ മണിക്ക് പുറപ്പെട്ട് ഒമ്പത് മണിയോടെ മണ്ണാര്‍ക്കാടെത്തു കയുംതിരിച്ച് വൈകീട്ട് അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് നിന്നും യാത്ര ക്കാരുമായി ചളവ വരെ എത്തുകയും ചെയുന്ന ഒരു സര്‍വ്വീസും വൈകീട്ട് ആറരക്ക് കോട്ടപ്പള്ളയില്‍ നിന്നും പുറപ്പെട്ട് മണ്ണാര്‍ക്കാ ടെത്തി തിരിച്ച് മണ്ണാര്‍ക്കാട് നിന്നും ഏഴരക്ക് കോട്ടപ്പള്ളയെത്തു കയും ചെയ്തിരുന്ന മറ്റൊരു സര്‍വ്വീസുമാണ് നിര്‍ത്തലാക്കിയത്. അമ്പലപ്പാറ,കാപ്പുപറമ്പ്,മുണ്ടക്കുന്ന്,ചളവ പ്രദേശത്തുള്ള വിദ്യാ ര്‍ഥികള്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള യാത്രക്കാര്‍ കെ എസ്ആര്‍ടിസിയുടെ രാവിലത്തെ സര്‍വ്വീസ് ഏറെ ഉപകാര പ്രദ മായിരുന്നു. ഒട്ടേറെ കാലത്തെ മുറവിളിക്കൊടുവിലാണ് കെഎസ്ആര്‍ടിസിയുടെ രണ്ട് സര്‍വ്വീസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചത്. എന്നാല്‍ ഇത് പിന്‍വലിച്ചത് നൂറ് കണക്കിന് യാത്രക്കാരെ കടുത്ത യാത്രാദുരിതത്തിലാക്കി. നിലവില്‍ വിദ്യാര്‍ ഥികളടക്കമുള്ള യാത്രക്കാര്‍ സമാന്തര സര്‍വ്വീസുകളെയാണ് ആശ്ര യിക്കുന്നത്.ഇത് യാത്രാ ചിലവും ഇരട്ടിയാക്കുന്നുവെന്ന് മാത്രമല്ല ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയും വരി കയാണ്.ഇത് സംബന്ധിച്ച് പരാതികളുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായിട്ടില്ല.ഈ സാഹചര്യ ത്തിലാണ് അലനല്ലൂര്‍ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് അംഗമായ സി മുഹമ്മദാലി മാസ്റ്റര്‍ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്.ശബരി മല സീസണ്‍ കഴിഞ്ഞ് പരിഗണി ക്കാമെന്ന് മന്ത്രി അറിയിച്ചതായി മുഹമ്മദാലി മാസ്റ്റര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!