മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പ് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് സന്ദര്‍ശിച്ച് ഐ.എന്‍. എല്‍. നേതാക്കള്‍ ക്രിസ്തുമസ് ആശംസകളും സാഹോദര്യത്തിന്റെ സന്ദേശവും പങ്കു വെച്ചു.ഫാ. ജോമി തേക്കുംകാട്ടിലും ചര്‍ച്ച് അംഗങ്ങളും ചേര്‍ന്ന് നേതാക്കളെ സ്വീകരി ച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാംപാടം ക്രിസ്തുമസ് കേക്ക് കൈമാറി.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയില്‍ പാകി മനുഷ്യഹൃദയങ്ങളില്‍ സന്തോഷം നിറയാന്‍ ക്രിസ്തുമസ് ഇടയാകട്ടെയെന്ന് ഫാ.ജോമി പറഞ്ഞു. പുല്‍ക്കൂട് തകര്‍ക്കുകയും കരോള്‍ തടയുകയും ചെയ്ത സംഭവമടക്കം രാജ്യ ത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ധ്രുവീകരണം നടത്തുന്നവരെ തിരിച്ചറിഞ്ഞ് പരസ്പര സ്‌നേഹത്തിന്റെയും സാഹോ ദര്യത്തിന്റെയും കോട്ടകള്‍ തീര്‍ക്കണമെന്ന് ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി കെ.വി അമീര്‍ പറഞ്ഞു. ജില്ലാ ട്രഷറര്‍ അബ്ദുല്‍ റഫീഖ്, മണ്ഡലം ഭാരവാഹികളായ അബ്ദു അ ചിപ്ര, വി.ടി ഉമ്മര്‍, ബഷീര്‍ പുളിക്കല്‍, വി.ടി ഉസ്മാന്‍, അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.