അലനല്ലൂര്‍ : ബാലസംഘം മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന ട്രെയി നര്‍ സി.ടി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ടി. വിവേക് അധ്യക്ഷനായി. സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി. പ്രജീഷ്, ബ്രാഞ്ച് സെക്രട്ടറി സി. യൂനസ്, പി.സജീഷ്, കെ.നിജാസ്, ടി.ശ്യാമ, എം. രുധേഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, ഒറിഗാമി നിര്‍മാണം, ക്വിസ്മത്സരം എന്നിവയും നടന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി വിവേക് ( പ്രസിഡന്റ് ), പി ജഗന്നാഥ്( സെക്രട്ടറി).