മണ്ണാര്‍ക്കാട് : അയിഷ ഷഹനയുടെ മുടി ഇനി കാന്‍സര്‍ രോഗികള്‍ക്ക് അഴകാകും. പൊന്നുപോലെ പരിപാലിച്ച് നീട്ടിവളര്‍ത്തിയ മുടി മുറിച്ച് മാറ്റുമ്പോള്‍ ഇത്രയും നാള്‍ മനസില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു അവള്‍ക്ക്. മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി സക്കീര്‍ മുല്ലക്കലിന്റെയും ഹസീനയുടെയും മകളാണ് അയിഷ. ഏറെ നാളത്തെ ആഗ്രഹമാണ് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മി ക്കുന്നതിലേക്ക് തന്റെ മുടി ദാനം ചെയ്യണമെന്നത്. ഇന്ന് അതിന് അവസരം ഒത്തുവന്നു. മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന അല്‍സ യൂണിസെക്‌സ് സലൂ ണിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ അമല ആശുപത്രിയുമായി സഹ കരിച്ച് നടത്തിയ സൗജന്യ ഹെയര്‍ ഡൊണേഷന്‍ ക്യാംപിലാണ് 37 സെന്റീമീറ്ററോളം വരുന്ന മുടി മുറിച്ച് നല്‍കിയത്.നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അയിഷ ഷഹന. എന്‍.സി.സി. കേഡറ്റുകൂടിയാണ്.