തച്ചനാട്ടുകര:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ തച്ചനാട്ടുകര പഞ്ചായത്ത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധി ച്ചു. ബില്ലിലൂടെ രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോല്‍ പ്പിക്കുമെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.പൗരത്വ ഭേദ ഗതി നിയമം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പഞ്ചായ ത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല, പ്രതിപക്ഷ അംഗം കെ.രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി.രാമന്‍കുട്ടി ഗുപ്തന്‍, പി.ടി സിദ്ധീഖ്, എ.കെ.വിനോദ്,കെ.ടി.ജലീല്‍ മാസ്റ്റര്‍, ഇ.എം.നവാ സ്,പിലാത്തറ ബഷീര്‍,കാളിദാസന്‍, അറ്റബീവി, എം.കെ.ലീല, സെയ്‌ലാബി,രജനിപ്രിയ, ശാരദ,ഫൗസിയ, എം.സി.രമണി എന്നിവര്‍ പങ്കെടുത്തു.