ജമീലയ്ക്കും ലഭിച്ചു മുന്‍ഗണനാകാര്‍ഡ്
മണ്ണാര്‍ക്കാട്: അധികൃതരുടെ കൈയില്‍നിന്നും മുന്‍ഗണനാ വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ജമീലയുടെ കണ്ണുനിറഞ്ഞു. രോഗവും കഷ്ടപ്പാടുകളും അത്രമേല്‍ തളര്‍ത്തിയ തച്ചനാട്ടുകര പഞ്ചായത്തിലെ ഉള്ളാട്ടുപറമ്പില്‍ ജമീലയ്ക്ക് പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്നുള്ള മാറ്റം അത്രമേല്‍ ആശ്വാസം പകരുന്നതായിരുന്നു. ഭര്‍ത്താ വ് മൊയ്തൂട്ടിയുടെ രണ്ടു കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇതിനിടയില്‍ കുടുംബത്തിലൊരംഗത്തിന് രോഗവുംപിടിപെട്ടു. മറ്റു വരുമാനമാര്‍ഗവുമില്ലാത്ത കുടും ബം റേഷന്‍കാര്‍ഡ് മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റികിട്ടുന്നതിനായാണ് അപേക്ഷ നല്‍കിയത്. കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കിയ മന്ത്രിമാരും മറ്റു ജനപ്രതി നിധികളും മിനുട്ടുകള്‍ക്കുള്ളില്‍ റേഷന്‍കാര്‍ഡ് മുന്‍ഗണനാവിഭാഗത്തില്‍പ്പെടുത്തി കൈമാറുകയും ചെയ്തു. ഇവരുടെ വീടിന്റെ വിസ്തീര്‍ണം മാനദണ്ഡപ്രകാരം അധികമാ യതിനാലാണ് മുന്‍പ് കാര്‍ഡ് മാറ്റത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്.’കരുതലും കൈ ത്താങ്ങും’ മണ്ണാര്‍ക്കാട് താലൂക്ക് അദാലത്തില്‍ 45 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ഗുരുതരരോഗം ബാധിച്ച അഞ്ചുപേര്‍ക്കാണ് അദാലത്ത് ദിനത്തില്‍ തന്നെ അപേക്ഷ സ്വീകരിച്ച് കാര്‍ഡ് കൈമാറിയത്. 15 മഞ്ഞ കാര്‍ഡും 30 പിങ്ക് കാര്‍ ഡും വിതരണം ചെയ്തു.