മണ്ണാര്‍ക്കാട്:ജീവിത ശൈലി രോഗങ്ങള്‍,മാനസിക സമ്മര്‍ദ്ദം എന്നി വയെ അതിജീവിച്ച് മികച്ച ആരോഗ്യ സംസ്‌കാരം വാര്‍ത്തെടുക്കു ന്നതിന് വ്യായാമത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സേവ് മണ്ണാര്‍ക്കാട് ‘റണ്‍ മണ്ണാര്‍ക്കാട് റണ്‍ 2019’ എന്ന പേരില്‍ റണ്ണിംഗ് കാര്‍ണ്ണിവെല്‍ സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സാമിയ സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണിംഗ് കാര്‍ണിവെല്‍ ഈ മാസം 22ന് രാവിലെ 6 മണിക്ക് നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും.ജില്ലാ പോലീസ് മേധാവി ശിവവിക്രം ഐപിഎസ് ഫ്‌ളാഗ് ഓഫ് ചെയ്യും.10 കിലോ മീറ്റര്‍, 5 കിലോമീറ്റര്‍ എന്നീ രണ്ട് ദൈര്‍ഘ്യങ്ങളില്‍ ജൂനിയര്‍,സീനിയര്‍,വെറ്ററന്‍,വുമണ്‍ എന്നീ വിഭാഗങ്ങളിലായി എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ പര്യാപ്തമായ രീതിയിലാണ് മത്സരം ക്രമീകരിച്ചി രിക്കുന്നത്. ഇതില്‍ തന്നെ 5 കിലോമീറ്റര്‍ ഓട്ടം ഫാമിലി റണ്‍ ആണ്. നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് മണ്ണാര്‍ക്കാട് ടൗണിലൂടെ ഓടി കോടതിപ്പടിയില്‍ നിന്നും തിരിഞ്ഞ് പെരിമ്പടാരി റോഡിലൂടെ ഒടി തിരിച്ച് വീണ്ടും മുബാസ് ഗ്രൗണ്ടിലെത്തിയാണ് ഓട്ടം അവസാനിപ്പിക്കേണ്ടത്. സമയ ക്ലിപ്തത ഇല്ലെന്ന് മാത്രമല്ല റണ്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും മെഡലുകളും ഏര്‍പ്പെടുത്തിയി ട്ടുണ്ട്. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിക ളും വിതരണം ചെയ്യും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി ആയിരത്തോളം പേര്‍ ഇതിനകം രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ മണ്ണാര്‍ക്കാട് പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായിട്ടില്ല. ഇതര ജില്ലകളില്‍ പ്രചുര പ്രചാരം നേടിയ മാരത്തോണ്‍ മത്സരത്തെ മണ്ണാര്‍ക്കാട്ടുകാര്‍ക്കും പരിചയപ്പെടുത്താനുള്ള ശ്രമമാണ് സേവ് മണ്ണാര്‍ക്കാട് ഏറ്റെടുത്തിരിക്കുന്നതെന്നും തുടര്‍ വര്‍ഷങ്ങളിലും മാരത്തോണ്‍ മത്സരം നടത്താന്‍ ലക്ഷ്യമിടുന്നതായും ഭാരവാഹി കള്‍ അറിയിച്ചു.റണ്‍ മണ്ണാര്‍ക്കാട് റണ്‍ 2019ലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് 94470 91417, 9961993741 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താ സമ്മേളന ത്തില്‍ കെ.പി അബ്ദുറഹ്മാന്‍, സി.ഷൗക്കത്ത്,ഫിറോസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.