തച്ചനാട്ടുകര : ഡല്‍ഹി ജാമിയ മില്ലിയ,അലിഗര്‍ സര്‍വ്വകലാശാല കളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പി ല്‍ പ്രതിഷേധിച്ച് തച്ചനാട്ടുകരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി യുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സഫ്വാന്‍ മാസ്റ്റര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സി പി സുബൈര്‍ സെക്രട്ടറി നിസാര്‍ തെക്കുമുറി ട്രഷറര്‍ ഇല്ലിയാസ് കുന്നുംപുറത്ത് നേതാക്കളായ റാഫി കുണ്ടൂര്‍കുന്ന് , റഷീദ് ഇ കെ , ഉനൈസ് പി ടി ,അസ്‌കര്‍ ഇ കെ, കെ പി കുഞ്ഞാലി എന്നിവര്‍ നേതൃത്വം നല്‍കി.