മണ്ണാര്‍ക്കാട്:കേരള ഹോട്ടല്‍ അന്റ് റെസ്‌റ്റോറന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്എസ്എല്‍സി പ്ലസ്ടു ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി.സ്വീകരണ സമ്മേളനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എന്‍ ആര്‍ ചിന്‍മയാനന്ദന്‍ അധ്യക്ഷനായി.യൂണിറ്റ് പ്രസിഡന്റ് എന്‍എംആര്‍ റസാഖ് മുഖ്യപ്രഭാഷണം നടത്തി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്ന നെല്ലിപ്പുഴയിലെ സനലിന് ചികിത്സാ ധനസഹായ ഫണ്ട് നല്‍കി.കലാകായിക രംഗത്തുള്ള പ്രതിഭകളേയും അനുമോദിച്ച് പാരിതോഷികം നല്‍കി. ജില്ലാ ഭാരവാഹികളായ സി.സന്തോഷ്, ഇ.എ.നാസര്‍, എന്‍.അബ്ബാസ്,, ശ്രീധരന്‍,കതിര്‍വേല്‍,ഫിറോസ് ബാബു, മോഹനന്‍, ഫസല്‍റഹ്മാന്‍,റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.