മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് മെയി ന്‍ റോഡ് ജംഗ്ഷനുകളില്‍ നിന്നുള്ള ഓട്ടോറിക്ഷ സമാന്തര സര്‍വ്വീ സിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. സമാ ന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ അധികൃത നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് ഈ മാസം 19ന് വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ധര്‍ണ്ണാ സമരം നടത്തുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഒര്‍ഗനൈ സേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.കൈതച്ചിറ – മണ്ണാര്‍ക്കാട്, ഞെട്ടരക്കടവ്-മണ്ണാര്‍ക്കാട്,പയ്യനെടം-മണ്ണാര്‍ക്കാട്,ചുങ്കം-പള്ളി ക്കുന്ന്,ചേറുംകുളം-മണ്ണാര്‍ക്കാട്,തെങ്കര-മണ്ണാര്‍ക്കാട്,പുല്ലശ്ശേരി-മണ്ണാര്‍ക്കാട്,തച്ചമ്പാറ-മുതുകുര്‍ശ്ശി തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് നടന്ന് വരുന്നത്.ഇതിന് തടയിടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍,ആര്‍ടിഒ പോലീസ് ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലെന്ന മറുപടിയാണ് പോലീസ് ആര്‍ടി വകുപ്പുകളില്‍ നിന്നും ലഭിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.ബസ് ഉടമകള്‍ ഓട്ടോറിക്ഷകള്‍ക്ക് എതിരല്ല,സമാന്തര സര്‍വ്വീസുകള്‍ക്കെതിരെയാണ് സമരം.ദിനംപ്രതി സമാന്തര സര്‍വ്വീസുകള്‍ വര്‍ധിച്ച് വരുന്നത് ബസ് ഉടമകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെ്ന്നും ഭാരവാഹികള്‍ പറഞ്ഞു.19ന് രാവിലെ 10ന് ആരംഭിക്കുന്ന ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി രംഗത്ത് വരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.ചൊവ്വാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് പങ്കെടുക്കില്ലെന്നും ബസുകള്‍ സര്‍വ്വീസ് നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് എ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി, ജോയിന്റ് സെക്രട്ടറി അലവി കുരുക്കേല്‍,ട്രഷറര്‍ എംഎം വര്‍ഗീസ്,ഏലിയാസ് മത്തായി,സിബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.