കരിമ്പ:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചിന്റെ ഭാഗമായി യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി കല്ലടിക്കോട് പ്രകടനം നടത്തി. പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കല്ലടിക്കോട് ദീപ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പികെഎം മുസ്തഫ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി മുഹമ്മദ് ഹാരിസ്, സി.ജെ സുബൈര്‍, മുഹമ്മദ്ആലി, അല്‍ത്താഫ് കരിമ്പ, ജെ. ആര്‍ ജാഫര്‍, ഷഹനാസ് പനയംപാടം, ഹസ്സന്‍ നല്ലതാന്‍, റിയാസ് പറക്കാട്, അഷ്‌കര്‍ പാലക്കല്‍, ഷാഹിദ്, ജലീല്‍, റിയാസ് കെ.എം എന്നിവര്‍ സംബന്ധിച്ചു