വാളയാര്‍: പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സജ്ജമായ പ്രത്യേക പരിശീലനം നേടിയ സംഘത്തെ വനം വകുപ്പി ല്‍ രൂപീകരിക്കുമെന്ന് വനം, വന്യജീവി, മൃഗശാല, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വാളയാര്‍ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. വന്യജീവികളും മനുഷ്യനു മായുള്ള സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ ക്കും ദോഷമില്ലാത്ത രീതിയില്‍ നേരി ടാന്‍ നമുക്ക് സാധിക്കണം. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് തടയാനായി ഒരു വിദഗ്ധ സംഘ ത്തെ നിയോഗിക്കും. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് പ്രതിരോധി ക്കാന്‍ വനംവകുപ്പ് അധികൃ തര്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ ലഘൂകരിച്ച തായും വകുപ്പിന് തോക്ക് വാങ്ങാന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. 400 മീറ്റര്‍ സിന്തറ്റിക്ക് ട്രക്ക്, നീന്തല്‍ കുളം, ഫയര്‍ റേഞ്ച്, എന്നിവ ഉള്‍പ്പെടെ വാളയാറിലും അരിപ്പയിലുമായുള്ള രണ്ട് പരിശീലന കേന്ദ്രങ്ങളില്‍ ഒരുവര്‍ഷത്തിനകം എല്ലാ സജ്ജീക രണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ജിംനേഷ്യം ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാണ് നിര്‍മ്മിക്കുന്നത്. അഞ്ചുകോടി രൂപയാണ് ഇതിനായി വകയിരുത്തി യിട്ടുള്ളത്. 1961-ലാണ് വാളയാറില്‍ വനം വകുപ്പിലെ സ്റ്റാഫുകള്‍ ക്കായി പരിശീലന കേന്ദ്രം സ്ഥാപിച്ചത്. വനിതകള്‍ അടക്കം 140 ആളുകളാണ് പരിശീലനത്തിനായി ഇവിടെയുള്ളത്.
ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവന്‍ അധ്യക്ഷനായി. ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍. കീര്‍ത്തി, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ പങ്കെടുത്തു.