പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ ഷിക പദ്ധതി അവലോകന യോഗം നാല് ദിവസങ്ങളിലായി നടക്കു മെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ പഞ്ചായത്ത്, പാലക്കാട് നഗരസഭ എന്നിവയുടെയും ഉച്ചയ്ക്ക് 2.30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേ യും ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം ഡി.ആര്‍.ഡി.എ ഹാളില്‍ നടക്കും. അന്നേദിവസം രാവിലെ 10 ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റേയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളു ടെയും 2.30 ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായ ത്തില്‍ നടക്കും.ഡിസംബര്‍ 20 ന് രാവിലെ 10 ന് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകളുടെയും ഉച്ചയ്ക്ക് 2.30 ന് ഷൊര്‍ ണ്ണൂര്‍, ചിറ്റൂര്‍-തത്തമംഗലം, ഒറ്റപ്പാലം നഗരസഭകളുടെയും യോഗം ഡി.ആ്ര്‍.ഡി.എ ഹാളില്‍ നടക്കും. അന്നേദിവസം രാവിലെ 10 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തു കളുടെയും ഉച്ചയ്ക്ക് 2.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഡിസംബര്‍ 27 ന് രാവിലെ 10 ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെയും ഉച്ചയ്ക്ക് 2.30 ന് മലമ്പുഴ ബ്ലോക്ക്പ ഞ്ചായത്തി ന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം പാല ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. അന്നേദിവസം രാവിലെ 10 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായ ത്തുകളുടെയും ഉച്ചയ്ക്ക് 2.30 ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തി ന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം മണ്ണാര്‍ ക്കാട് ബ്ലോക്ക പഞ്ചായത്തില്‍ നടക്കും.ഡിസംബര്‍ 30ന് രാവിലെ 10 ന് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചാ യത്തുകളുടെയും ഉച്ചയ്ക്ക് 2.30 ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായ ത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അന്നേദിവസം രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെയും ഉച്ചയ്ക്ക് 2.30 ന് നെന്മാറ ബ്ലോക്ക് പഞ്ചാ യത്തിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും യോഗം നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.