അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എടത്ത നാട്ടുകര താണിക്കുന്നില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആഘോ ഷമായി. വിഷുവിന് വിഷരഹിത പച്ചക്കറി കൃഷി എന്ന ബാങ്കിന്റെ പദ്ധതിയുടെ ഭാഗ മായി ബാങ്ക് അംഗവും കര്‍ഷകനുമായ കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്റെ ഒരേക്കര്‍ സ്ഥ ലത്താണ് പച്ചക്കറികള്‍ കൃഷി ചെയ്തത്. കൃഷ്ണന്‍ തന്നെയായിരുന്നു കൃഷിയുടെ മേല്‍ നോട്ടം വഹിച്ചത്. മത്തന്‍, കുമ്പളം, ചുരങ്ങ, വെള്ളരി, പയര്‍, പടവലം, ചീര, വെണ്ട, പാവ ല്‍ എന്നിവയ്‌ക്കൊപ്പം തണ്ണിമത്തനും തോട്ടത്തില്‍ സമൃദ്ധമായി വിളഞ്ഞിട്ടുണ്ട്. കാലാ വസ്ഥാ പ്രശ്‌നങ്ങളെ പ്രായോഗികമായി മറികടന്നും കൃത്യമായ പരിപാലനത്തിലൂടെയു മാണ് കൃഷിയെ വിജയിപ്പിച്ചത്. താണിക്കുന്നിലെ തോട്ടത്തില്‍ മികച്ച വിളവു ലഭിച്ചതി ന്റെ സന്തോഷത്തിലാണ് ബാങ്ക് ഭരണസമിതിയും കര്‍ഷകനും.

വിഷരഹിത പച്ചക്കറി ഉപയോഗം വര്‍ധിപ്പിക്കുക, പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പുവരുത്തുക തുടങ്ങിയ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കു ന്നതിന്റെ ഭാഗമായാണ് മെമ്പര്‍മാര്‍ക്ക് ബാങ്ക് തൈകളും വിത്തും നല്‍കിയത്. വിഷു വിന് വിളവെടുക്കാന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ആലുങ്ങലില്‍ പഴേടത്ത് മനയില്‍ കുഞ്ഞിക്കുട്ടന്‍ നമ്പൂതിരിയുടെ മൂന്നേക്കര്‍ സ്ഥലത്തും പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇവിടെ താമസിയാതെ വിളവെടുപ്പ് ഉണ്ടാകും. സഹകരണ വകുപ്പിന്റെ നിര്‍ദേശാനു സരണം ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറേ വര്‍ഷമായി കാര്‍ഷിക മേഖലയില്‍ മികച്ച ഇടപെടലാണ് ബാങ്ക് നടത്തി വരുന്നത്. ഓണം, വിഷു തുടങ്ങിയ ആഘോഷകാലങ്ങളില്‍ ഇത്തരത്തില്‍ പച്ചക്കറി കൃഷി മുടങ്ങാതെ നടത്തി വരാറുണ്ട്. വിളവെടുക്കുന്ന പച്ചക്കറികള്‍ ബാങ്കിന്റെ സുവര്‍ണം ജൈവപച്ചക്കറി കടയിലൂടെ ആവശ്യക്കാരിലേക്കെത്തിക്കകയും ചെയ്യുന്നു.

വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് വി.അബ്ദുള്ള, ഡയറക്ടര്‍ ശ്രീധരന്‍, സുഗതന്‍, ശ്രീധരന്‍ പനച്ചിക്കുത്ത്, ഷൈജു, ശിവദാസന്‍, ധര്‍മ്മപ്രസാദ്, അമീന്‍, സുബ്രഹ്മണ്യന്‍, സി.ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!