മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള നാട്ടുചന്തയില്‍ മനു ഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് കെ.ബൈജുനാഥ് സന്ദര്‍ശനം നടത്തി. ജീവിക്കാനുള്ള അവകാശംപോലെ നല്ല ഭക്ഷണം ലഭ്യമാക്കുക എന്നതും മനുഷ്യാവ കാശങ്ങങ്ങളില് ഉള്‍പ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മനുഷ്യാവകാശപ്രവര്‍ത്തനമാണ്. ഇത്തരം നാട്ടുചന്തകള്‍ നാടു മുഴുവന്‍ ഉണ്ടാകണം. വരുംതലമുയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. ആരോഗ്യമേഖലയെവരെ പരിപോഷിപ്പിക്കുന്ന നാട്ടുചന്ത സഹകരണപ്രസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്ലാന്റേഷന് കോര്‍പ്പറേഷന്റെ തത്തേ ങ്ങലത്തെ കശുവണ്ടിത്തോട്ടത്തില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കംചെയ്യുന്നത് സംബന്ധിച്ച് എന്തു നടപടിയെടുത്തുവെന്നത് പരിശോധിക്കും. എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യാന്‍ മുന്‍പ് മനുഷ്യാവകാശകമ്മീഷന് ഉത്തരവിട്ടി രുന്നതാണ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. റിപ്പോര്‍ട്ടും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്, മറ്റു ഭരണസമിതി അംഗങ്ങളും അനുഗമിച്ചു.
