മണ്ണാര്‍ക്കാട്: നഗരസഭയിലെ വസ്തു നികുതി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയരുന്നു. 2016ല്‍ വര്‍ധിപ്പിച്ച നികുതിയുടെ കുടിശ്ശികപിഴയും പിഴപ്പ ലിശയും ഉള്‍പ്പടെ ഒന്നിച്ച് പിരിക്കാന്‍ നോട്ടീസ് നല്‍കിയത് സാധാരണക്കാരെ ബുദ്ധി മുട്ടിലാക്കുന്നതായാണ് പരാതി. മാര്‍ച്ച് 31ന് മുമ്പ് അടച്ചു തീര്‍ക്കാനാണ് അറിയിപ്പ്. മാസ ങ്ങളായി നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ നികുതിവിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരു ന്നു. ആക്ഷേപങ്ങളുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 2016-17 മുതല്‍ 2019-20 വരെയുള്ള നാല് വര്‍ഷത്തെ നികുതി പരിഷ്‌കരണ കുടിശ്ശിക ഒഴിവാക്കുന്നതിന് നഗരസഭാ കൗണ്‍ സിലിന്റെ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും അനുമതി ലഭ്യമായില്ല.

വീടുകള്‍ക്ക് ആയിരങ്ങളും വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുമാണ് ഇത്തരത്തില്‍ നികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതിനിടെ ഒരു വിഭാഗം കെട്ടിട ഉടമകള്‍ കോടതിയെ സമീപിച്ച് നികുതി അടവില്‍ നിന്ന് ഇളവുനേടുകയും ചെയ്തു. എന്നാല്‍ വീട്ടുടമകളും മറ്റുള്ളവരും നികുതിഭാരം പേറുകയാണ്. വര്‍ധിപ്പിച്ച നികുതി അടയ്ക്കാ ത്തതിനാല്‍ കെട്ടിട ഉടമകള്‍ക്ക് വ്യാപാര ലൈസന്‍സ് പുതുക്കി ലഭിക്കാത്ത സാഹചര്യ വുമുണ്ട്. 2016ലാണ് മുന്‍കാല പ്രാബല്യത്തോടെ നഗരസഭ നികുതി പരിഷ്‌കരണം നട പ്പിലാക്കിയത്. അതേസമയം വര്‍ധിപ്പിച്ച നികുതിയില്‍ നിന്നും ഇതുവരെ അടച്ച നികു തി കിഴിവ് ചെയ്യാതെയാണ് നോട്ടീസ് നല്‍കിയതന്നും ആക്ഷേപമുണ്ട്. നികുതി കുടിശ്ശി ക പിരിക്കുന്നതിലെ ആശയക്കുഴപ്പം തീര്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി. മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരസഭാ സെക്രട്ടറിയക്ക് കഴിഞ്ഞ ദിവസം കത്തുനല്‍കിയി ട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി നടപ്പാക്കിയ വസ്തുനികുതി പരിഷ്‌കരണ ത്തില്‍ കുടിശ്ശിക പിരിച്ചെടുക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് നഗരസ ഭാ സെക്രട്ടറി അറിയിച്ചു. നിയമപരമായാണ് കുടിശ്ശിക നോട്ടീസ് നല്‍കിയിട്ടുള്ളത്. 29 വാര്‍ഡുകളിലും ഫീര്‍ഡ് തല പരിശോധന നടത്തി ഡാറ്റാ എന്‍ട്രി ചെയ്ത് നികുതി പരിഷ്‌ കരണം നടത്തുന്നത് ശ്രമകരവും കാലതാമസം വരുത്തുന്നതുമായ പ്രവര്‍ത്തിയാണ്. നഗരസഭ രൂപീകരിച്ച 2015-16 കാലഘട്ടത്തില്‍ ഓഫിസിലെ ദൈനംദിന ജോലികള്‍ നിര്‍വഹിക്കുന്നതിന് മതിയായ ജീവനക്കാരുമില്ലായിരുന്നു. താത്കാലിക ജീവനക്കാരെ വെച്ച് 2019ല്‍ നികുതി പരിഷ്‌കരണ നടപടികള്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനാ യില്ല. കോവിഡ് കാലമായതോടെ രണ്ടുവര്‍ഷത്തോളം ഫീല്‍ഡ് പരിശോധന നടത്തി യുള്ള നികുതി പരിഷ്‌കരണവും നടത്താനാവാത്ത സാഹചര്യമുണ്ടായി. നാല് വര്‍ഷ ത്തെ നികുതി പരിഷ്‌കരണ കുടിശ്ശിക ഒഴിവാക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ക്കായി സമര്‍പ്പിച്ചെങ്കിലും ലഭ്യമായില്ല. ഈസാഹചര്യത്തിലാണ് കുടിശ്ശിക നോട്ടീസ് വിതരണം ചെയ്തിട്ടുള്ളതെന്നും സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!