മണ്ണാര്‍ക്കാട്: ഗവേഷണ മികവിന് എം.ഇ.എസ് കല്ലടി കോളജ് ഏര്‍പ്പെടുത്തിയ പുര സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. ശ്രീനിവാസന്‍ കെ പി (രസതന്ത്രം), ഡോ. ശിവ ദാസന്‍ ടി.പി (ചരിത്രം), ഷഹന ജാസ്മി (ബോട്ടണി), രിഫാന ഷെറിന്‍ (ഡയറി സയന്‍സ്) എന്നി വര്‍ക്കാണ് ബഹുമതി. 50,000 രൂപയുടെ അവാര്‍ഡ് തെരഞ്ഞെടുത്ത മേഖലയിലെ ഗവേ ഷണ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാം. ഈ വര്‍ഷം മുതലാണ് കോളജ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.