കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കുണ്ട്‌ലക്കാട് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 18 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. നൂറില ധികം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മാനു അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മുത്തനില്‍ റഫീന റഷീദ്, അരി യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാറശ്ശേരി ഹസന്‍, എ. അസൈനാര്‍ മാസ്റ്റ ര്‍, കെ.ടി.അബ്ദുള്ള, മുഹമ്മദാലി മിഷ്‌കാത്തി, മുനീര്‍ താളിയില്‍, പറമ്പത്ത് മുഹമ്മദാ ലി, ഉമ്മര്‍ ഒറ്റകത്ത്, പി.എം.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.
