മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ അവ സ്ഥാപിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു. പി.വി.സി. ഫ്രീ റീസൈക്ലബിള്‍ ലോ ഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യു.ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പ്രിന്റ് ചെയ്തി രിക്കണം. ഇവ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീ കരിക്കും. പ്രിന്റ് ചെയ്യാനുള്ള സാമഗ്രികള്‍ വില്‍ക്കുന്ന കടകളിലുള്ള സ്റ്റോക്കില്‍ മലി നീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യു.ആര്‍ കോഡ് രൂപത്തില്‍ പ്രിന്റ് ചെയ്യണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ തെരഞ്ഞെ ടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണം. പേപ്പര്‍, കോട്ടണ്‍, പോളി എഥിലിന്‍ എന്നീ വസ്തുക്കളാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാന്‍ അനുമതിയുള്ള ത്. ഇവ ഉപയോഗിച്ചാണ് പ്രിന്റിങ് നടത്തുന്നതെന്ന് പ്രിന്റര്‍മാര്‍ ഉറപ്പുവരുത്തണം. അനുവദനീയമായ വസ്തുക്കളില്‍ മാത്രമാണ് പ്രിന്റിങ് നടത്തുന്നതെന്നും ഉപയോഗ ശേഷം ബോര്‍ഡുകള്‍ സ്ഥാപനത്തില്‍ തിരിച്ച് ഏല്‍പ്പിക്കേണ്ടതാണെന്നുമുള്ള ബോര്‍ഡ് ഓരോ പ്രിന്റിങ് സ്ഥാപനത്തിലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.