അലനല്ലൂര്‍ : ചളവ ഗവ.യു.പി. സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. സകൂളിലെ പാചക തൊഴിലാളി ശാന്തയ്ക്ക് യാത്രയയപ്പും നല്‍കി. പൂര്‍വ്വ അധ്യാപക സംഗമം, സുഹൃദ് സംഗമം, വിവിധ മേഖലകളിലെ വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം, എന്‍ഡോവ്‌മെ ന്റ് വിതരണം, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സുരിലീ ഹിന്ദി പതിപ്പി ന്റെയും കുഞ്ഞെഴുത്ത് പതിപ്പിന്റെയും പ്രകാശനവും നടന്നു. വിദ്യാര്‍ഥികളുടെ കലാ വിരുന്ന് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താറും, പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്തും ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡല്‍ ജേതാവ് പി.ജോതീന്ദ്രകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, പ്രധാന അധ്യാ പകന്‍ എന്‍.അബ്ബാസ് അലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലി മഠത്തൊടി, ബഷീര്‍ പടുകുണ്ടില്‍, പാറോക്കോട്ട് അക്ബര്‍ അലി, എസ്.എം.സി. ചെയര്‍മാന്‍ മഹ്ഫൂസ് റഹീം, ശാന്ത, സീനിയര്‍ അസിസ്റ്റന്റ് ഷീജ ടീച്ചര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ധര്‍മ്മപ്രസാദ്, എസ്.എം.സി ചെയര്‍മാന്‍ കെ.സുരേഷ്‌കുമാര്‍, എം.പി. ടി.എ. പ്രസിഡന്റ് സിജി, പി.ടി.എ. അംഗം ഷൈജു, സക്കരിയ മാസ്റ്റര്‍, വിജേഷ് ആല്‍പ്പാറ എന്നിവര്‍ പങ്കെടുത്തു.