കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂള്‍ 96-ാം വാര്‍ഷികം ആഘോഷിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുഹൈല്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ റജീന ടീച്ചര്‍ മുഖ്യാ തിഥിയായി. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ഇര്‍ഷാദ് മാസ്റ്റര്‍, അലനല്ലൂര്‍ പഞ്ചാ യത്ത് അംഗം മേലേക്കളത്തില്‍ ബക്കര്‍, പി.ടി.എ. പ്രസിഡന്റ് വി.ഉമ്മര്‍, പ്രധാന അധ്യാ പകന്‍ എം.നാരായണന്‍, എസ്.എം.സി. ഭാരവാഹി കെ.അബ്ദുല്‍ സലീം, എസ്.എസ്.ജി. ഭാരവാഹി എന്‍.ചന്ദ്രശേഖരന്‍, സ്‌കൂളിന് സ്ഥലം സൗജന്യമായി നല്‍കിയ പരേതനായ കളത്തില്‍ സൈതാലിയുടെ മകന്‍ മാനുഹാജി, മുന്‍ പ്രധാന അധ്യാപകന്‍ അബൂബക്ക ര്‍, സീനിയര്‍ അധ്യാപിക എം.എ. സിദ്ദിക്ക, അഫ്‌സല്‍ കൂമഞ്ചേരി, സ്റ്റാഫ് സെക്രട്ടറി ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.