മണ്ണാര്‍ക്കാട് : നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 12 ഓളം കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, കൊന്നക്കോട്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് ശല്ല്യമായി മാറിയെ കാട്ടുപന്നികളെയാണ് കൊന്നത്. പെരിന്തല്‍മണ്ണ, മങ്കട ഭാഗത്തെ ലൈസന്‍സുള്ള ഷൂട്ടര്‍ മാരായ അലി നെല്ലേങ്ങല്‍, കെ.പി.ഷാനു, ദേവകുമാര്‍, വി.ജെ.തോമസ്, ചന്ദ്രന്വരിക്ക ത്ത് എന്നിവരെയാണ് ഇതിനായി നിയോഗിച്ചത്. വേട്ടനായ്ക്കളും സഹായത്തിനുണ്ടാ യിരുന്നു. കാട്ടുപന്നിശല്ല്യത്തെ കുറിച്ച് കര്‍ഷകരുടെ ഭാഗത്ത് നിന്നും നിരന്തരം പരാ തിയുയര്ന്നിരുന്നു. കൃഷി നാശം വരുത്തുന്ന ഇവ പ്രഭാത സവാരിക്കും സന്ധ്യസമയ ങ്ങളില്‍ വഴിനടക്കുന്നതിനും ഭീഷണിയായി മാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നഗരസഭ ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ സഹായം തേടിയത്. നാല് മാസം മുമ്പും ഇത്തരത്തില്‍ കാഞ്ഞിരംപാടം, കൊടുവാളിക്കുണ്ട് ഭാഗത്ത് നിന്നും നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. കൃഷി നാശം വരുത്തുന്ന കാട്ടുപന്നികള്‍ മനുഷ്യജീവനും ഭീഷണിയായി മാറുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരംപാടത്ത് വിറക് ശേഖരിക്കുന്നതിനിടെ കിഴക്കുംപുറം കോളനിയിലെ ഒരു സ്ത്രീയുടെ കൈവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ചി രുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ പെരിഞ്ചോളത്ത് വച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പലപ്രദേശങ്ങളിലും കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്. വരും ദിവസങ്ങളില്‍ ഷൂട്ടര്‍മാരുടെ സേവനം ആവശ്യ മെങ്കില്‍ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.
