മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പുത്തില്ലം കാളപൂട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം തോട്ടാശ്ശേരി കമ്മു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടി പള്ളിക്കുന്നിലെ അവണക്കുന്നില്‍ സംഘടിപ്പിച്ച കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് ആവേശമായി.51 ജോടി കാളക്കൂറ്റന്‍മാരെയാണ് ഉടമകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയ്്ക്കകത്തുനിന്നും പുറത്തുനിന്നും എത്തിച്ചിരുന്നത്. കറുപ്പും വെളുപ്പും,തവിട്ടും നിറമുള്ള കാളകൂറ്റന്‍മാര്‍ ഗ്രൗണ്ടിലെ ചെളി വെള്ളം തെറിപ്പിച്ച് കുതിച്ചുപാഞ്ഞപ്പോള്‍ കരയില്‍ തിങ്ങിക്കൂടിയ നൂറുക്കണക്കിനുപേര്‍ ആവേശംകൊണ്ട് ആര്‍പ്പുവിളിച്ചു. വിദഗ്ധരായ ഓട്ടക്കാരും കാളകളെ നിയന്ത്രിക്കുന്നവരും കാണികളുടെ കൈ യടിനേടി. കൊല്ലം , മലപ്പുറം തുടങ്ങിയ ജില്ലകളില്‍നിന്നും കാള കളെ മത്സരിപ്പിക്കാന്‍ കൊണ്ടുവന്നിരുന്നു. ട്രയല്‍ റണ്ണും തുടര്‍ന്ന് മത്സര ഓട്ടവും നടത്തിയ കാളകളെ വിശ്രമിക്കാനും പരിചരി ക്കാനും സമീപത്തെ തെങ്ങിന്‍തോട്ടത്തിലും റബര്‍തോട്ടത്തിലു മാണ് കെട്ടിയിരുന്നത്. ഓരോ ടീമിലും പത്തിലധികം പേരുണ്ടായി രുന്നു. മത്സരശേഷം കാളകളെ നുകത്തില്‍നിന്ന് അഴിച്ച് സമീപ ത്തെ തോട്ടില്‍ കുളിപ്പിച്ചശേഷം കെട്ടിയിടുന്നതെല്ലാം ഇവരാണ്. മത്സരം കാണാന്‍ മണ്ണാര്‍ക്കാടിന്റെ നാനാഭാഗത്തുനിന്നും ആളുക ളെത്തിയിരുന്നു.ലഘുഭക്ഷണശാലകളും കൂള്‍ഡ്രിംഗ്സ്, ഫ്രൂട്ട്സ് ,കടല വില്‍പ്പനക്കാരുമായി കച്ചവടക്കാരുടെ തിരക്കും ശ്രദ്ധേയമായി രുന്നു.അഴകും ആകാരവും ഒത്ത കാളകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നവരുടെ എണ്ണവും കുറവായിരുന്നില്ല. പിക്കപ്പ് വാനുകളിലാണ് കാളകളെ എത്തിച്ചിരുന്നത്. മത്സരത്തില്‍ ട്രാക്ക് മാറി ഓടിയ കാളകള്‍ പുറത്തായി.ഏറ്റവുംകുറഞ്ഞസമയംകുറിക്കുന്ന കാളകളാണ് വിജയികള്‍. ട്രോഫികളും മറ്റു പാരിതോഷികങ്ങളുമായി ജേതാക്കള്‍ക്ക് സമ്മാനങ്ങളും നിരവധിയായിരുന്നു.