പാലക്കാട്:പരിസ്ഥിതി പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള മികവിന് മാതൃഭൂമി സീഡ്,ഹരിത വിദ്യാലയം പുരസ്‌കാരം എടത്തനാട്ടുകര ചളവ ഗവ യുപി സ്‌കൂള്‍ അധ്യാപകന്‍ പിഎസ് ഷാജിക്ക്.പാലക്കാട് നടന്ന ചടങ്ങില്‍ വെച്ച് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, പാലക്കാട് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ പി കൃഷ്ണന്‍ എന്നിവരില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.ചളവ ഗവ യുപി സ്‌കൂളിലെ നിര്‍ത്സരി എന്ന പരിസ്ഥിതി സാന്ത്വന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് പിഎസ് ഷാജിയുടെ നേതൃത്വത്തിലാണ്.പ്രവര്‍ത്തന മികവിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ജില്ലാ തലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.