മണ്ണാര്‍ക്കാട്:നെഹ്‌റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിനോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോ ടെ ഡിസംബര്‍ 22ന് കാഞ്ഞിരത്ത് സംഘടിപ്പിക്കുന്ന കലാപരിപാടി കളുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എംഎല്‍എമാരായ കെവി വിജയദാസ്,എന്‍ ഷംസുദ്ദീന്‍ എന്നിവരെ രക്ഷാധികാരികളായും ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ഒപി ഷെരീഫിനേയും ജനറല്‍ കണ്‍വീനറായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠനെയും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.അച്ചുതന്‍,സീമ കൊങ്ങശ്ശേരി, എം ജിനേഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറക്കോട്ടില്‍,അംഗങ്ങളായ കെപി മൊയ്തു,യൂസഫ് പാലക്കല്‍, സൈതലവി,പി അലവി,ചന്ദ്രിക രാജേഷ്,രുഗ്മണി,രാജന്‍ ആമ്പാ ടത്ത്,വി പ്രീത,എം അവറ,ജംഷീന (വൈസ് ചെയര്‍മാന്‍),ഗിരീഷ് ഗുപ്ത (നെഹ്‌റു യുവ കേന്ദ്ര),ജോയി ജോസഫ്,ലിലീപ് കുമാര്‍ ,രവി അടിയത്ത്,ചെറൂട്ടി മുഹമ്മദ്,ജയപ്രകാശ് നെടുങ്ങാടി, ഇര്‍ഷാദ്, കാസിം ആലായന്‍,മുജീബ് മല്ലിയില്‍,അബു വറോടന്‍,അഷ്‌റഫ് മലര്‍വാടി,ചന്ദ്രദാസന്‍ (ജോയിന്റ് കണ്‍വീനര്‍) പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍,സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍,യൂത്ത് ക്ലബ്ബ് പ്രസിഡന്റ് സെക്രട്ടറിമാര്‍,സന്നദ്ധ സംഘടന ഭാരവാഹികള്‍, യുവജന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,പോലീസ്,ഹെല്‍ത്ത് ഉദ്യോ ഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ഡിസംബര്‍ 22ന് വൈകീട്ട് അഞ്ച് മണിക്ക് കലാപരിപാടികള്‍ക്ക് മുന്നോടിയായി ഘോഷയാത്ര നടക്കും. ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരു നൂറിലധികം കലാകാരന്‍മാര്‍ തനത് വേഷങ്ങളണിഞ്ഞ് വാദ്യഘോ ഷ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരക്കും.തുടര്‍ന്ന ദേശീയ നാടന്‍ കലാമേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങ ളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.