മുണ്ടൂര്‍:രോഗബാധിത സമൂഹത്തിന് കലാകായിക രംഗങ്ങള്‍ മരുന്നാണെന്ന് നിയമ-സാംസ്‌ക്കാരിക, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. മനുഷ്യനെ യോജിപ്പിക്കുന്ന സാഹോദര്യം, സൗഹൃദം, സമാധാനം എന്നിവ വളര്‍ത്താനും സംരക്ഷിക്കാനും വലിയ കഴിവ് കലാകായിക മേഖലകള്‍ക്കുണ്ട്. കലാകായിക രംഗത്ത് മത്സരിച്ചു ജയിക്കുക എന്നത് ഒരുവശം മാത്രമാണ്, മനസ്സി ലെ തെറ്റായ ചിന്തകളെ തിരുത്തുന്നതാണ് ശ്രദ്ധേയമായ മറ്റൊരു വശമെന്ന് മന്ത്രി പറഞ്ഞു.കലാകായിക രംഗങ്ങള്‍ക്കുവേണ്ടി മാതൃകാപരമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തു ന്നത്.സംസ്‌ക്കാരികവകുപ്പ് നടപ്പാക്കിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ആയിരം കലാകാരന്മാര്‍ക്ക് 15000 രൂപ സ്‌റ്റൈപ്പെ ന്‍ഡ് നല്‍കി പ്രായഭേദമ്യേനെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യ കലാ പരിശീലനം നല്‍കി. ഇത് സ്‌കൂള്‍ മത്സരങ്ങള്‍ ഉള്‍പ്പെ ടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭിക്കാനും അവരുടെ കഴിവുകളെ വളര്‍ത്താനും സഹായിച്ചു. ഫെല്ലോഷിപ്പ് ലഭിക്കുന്ന കലാകാരന്‍മാരെ സ്ഥിരപ്പെ ടുത്താനും സര്‍ക്കാര്‍ ആലോചിക്കുകയാണ്. കായികരംഗത്തെ പുരോഗതിക്കായി 14 ജില്ലകളിലും 43 മുന്‍സിപ്പല്‍,ബ്ലോക്ക് കേന്ദ്ര ങ്ങളിലും മികച്ച സൗകര്യങ്ങളോടെ സ്റ്റേഡിയം പണിയുകയാണ്. രാജ്യാന്തര താരങ്ങളുടെ മികച്ച പരിശീലനത്തിനായി നാല് സ്‌പോര്‍ട്‌സ് അക്കാദമി ഒരുക്കും. കായികമത്സരങ്ങളില്‍ മെഡല്‍ നേടിയ 169 പേര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിക്കഴിഞ്ഞു. കലാകായിക രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ജോലിയില്‍ സംവരണം നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. കഴിവും ശേഷിയും ഉണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാതെപോയ 15നും 40 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അവസരമൊരുക്കുകയാണ് കേരളോത്സവങ്ങള്‍ ലക്ഷ്യമിടുന്നത്. വലിയ പിന്തുണയാണ് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്നത് എന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.കപ്ലിപ്പാറയില്‍ നിന്നും സാംസ്‌ക്കാ രിക ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമാ യത്.മുണ്ടൂരിലെ കെ എ വി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമകൃ ഷ്ണന്‍,യുവജന ക്ഷേമബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ ടി എം ശശി, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണന്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ രാധിക, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍,വി.ലക്ഷ്മണന്‍ ബിന്ദു സു രേഷ്,ലത, ജിന്‍സി,കിഷോര്‍കുമാര്‍,ദിനേശന്‍,സുഭദ്ര, എന്നിവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളുടെ സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് മുട്ടിക്കുളങ്ങര കെ എ പി ക്യാമ്പില്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!