അലനല്ലൂര്‍: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുന്നത് തീര്‍ത്തും ലജ്ജാകരമാണെന്ന് വിസ്ഡം യൂത്ത് കൊടിയംകുന്ന് ശാഖ സംഘടിപ്പിച്ച യുവജന സംഗമം അഭിപ്രായപ്പെട്ടു.കുടിയേറ്റക്കാരെ മനുഷ്യരായി പരിഗണിക്കാതി രിക്കുന്ന വിവേചനം വര്‍ഗീയ ചേരിതിരിവിലൂടെ ഭരണം നില നിര്‍ത്താനുള്ള കപട നീക്കമായെ കാണാനാവൂ.രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ മുന്നില്‍ നടന്ന ഒരു സമുദായത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുക വഴി ഭരണകൂടം രാജ്യത്തെ തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്.വിഷയം കേവലം മുസ്ലിം പ്രശ്‌നമായി ചിത്രീകരിച്ചു ഒറ്റപ്പെടുത്തുന്ന സമീപനങ്ങള്‍ ആശാസ്യമല്ലെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. സംഗമം വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കൊടിയംകുന്ന് ശാഖ പ്രസിഡന്റ് പി.ഷൗക്ക ത്തലി മൗലവി അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല സെക്രട്ടറി റശീദ് കൊടക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.പി.അബ്ദുല്‍ അലി, സി.ടി നൗഷാദ്, പി.സാനിര്‍ ബാബു മാസ്റ്റര്‍, ഒ.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.