അലനല്ലൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ മായി എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന പ്രത്യേക രക്ഷാകര്‍തൃ സംഗമം ശ്രദ്ധേയമായി.സംഗമത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ ദുരന്തനിവാരണ പരിശീലന ക്ലാസ്സും നടന്നു. വെള്ളപ്പൊക്ക ദുരന്തത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്ന രീതി,ഗ്യാസ് ചോര്‍ച്ചയിലൂടെയുള്ള തീപിടുത്തമുണ്ടാകുമ്പോള്‍ തീയണക്കേണ്ടതെങ്ങിനെ,ഗ്യാസ് കുറ്റിയുടെ കാലാവധി കണക്കാ ക്കുന്നതെങ്ങിനെ,അടിയന്തര ഘട്ടങ്ങളില്‍ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ പ്രവര്‍ത്തിക്കേണ്ട രീതികള്‍ എന്നിവയെ കുറിച്ചെല്ലാം ഫയര്‍ ഫോഴ് സ് അംഗങ്ങള്‍ ഉപകരണസാഹയത്തോടെ സംഗമത്തിനെ ത്തിയ വരെ ബോധ്യപ്പെടുത്തി. എല്‍എസ്എസ് വിജയികള്‍ക്കുള്ള സമ്മാ നങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എല്‍.സി.ഡി പ്രൊജ ക്ടറിന്റെ സഹായത്തോടെ മൂന്നു വര്‍ഷത്തിനിടെ വിദ്യാലയം നേടിയ മികവുകളുടെ പ്രദര്‍ശനവും നടന്നു. വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക എ സതീദേവി അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനിലെ നാസര്‍, പ്രഭു,രാജേഷ് എന്നിവര്‍ പരിശീലന ക്ലാസ്സ് നയിച്ചു. അധ്യാ പകരായ എന്‍.അലി അക്ബര്‍, സി.കെ ഹസീന മുംതാസ്, എസ്. ആര്‍.ജി കണ്‍വീനറായ കെ.രമാദേവി എന്നിവര്‍ സംസാരിച്ചു.