പാലക്കാട്:വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 30-ന് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ‘സുരക്ഷിത യാത്ര സുഖയാത്ര’ എന്ന സന്ദേശവുമായി ജില്ലയില്‍ വാഹന പരിശോ ധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനമൊട്ടാകെ നവംബര്‍ 30ന് വാഹന പരിശോധന നടത്തുന്ന തിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടക്കുന്നത്. മോട്ടോ ര്‍ വാഹന വകുപ്പിന്റെ എട്ട് സ്‌ക്വാഡുകളെ വിന്യസിച്ചു കൊണ്ടായി രിക്കും ജില്ലയില്‍ പരിശോധന നടക്കുക. ഹെല്‍മറ്റ് ,സീറ്റ് ബെല്‍റ്റ് ,ട്രിപ്പിള്‍ റൈഡിങ്, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, എയര്‍ഹോണ്‍ , ഡോര്‍ കെട്ടിവെച്ചുകൊണ്ടുള്ള ബസ് സര്‍വീസ് എന്നിവക്കെതിരെ കര്‍ശന പരിശോധനയും നടപടികളും ഉണ്ടാവു മെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അറിയിച്ചു.