അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നട പ്പിലാക്കി വരുന്ന അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബമ്പര്‍ നറുക്കെടുപ്പ് നാളെ രാവിലെ 10ന് വ്യാപാരി ഭവന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴി ഞ്ഞ വര്‍ഷം ഓണത്തിനാണ് ഷോപ്പിംങ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. കാള്‍ ഉള്‍പ്പടെ കാല്‍ കോടി രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യൂണിറ്റിന് കീഴിലെ ആയിര ത്തോളം വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് കൂപ്പണ്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് ബംപര്‍ സമ്മാ നമായി കാര്‍ ലഭിക്കുക. പി. വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലില്‍ അധ്യക്ഷനാകും. അലനല്ലൂര്‍ പഞ്ചായ ത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാബി ആ റാട്ടുതൊടി, വാര്‍ഡ് മെമ്പര്‍ പി. മുസ്തഫ, ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ ഹമീദ്, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, മറ്റു രാഷ്ട്രീയ, സാമൂഹ്യ, വ്യാപാരി സുഹൃത്തുക്കള്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ കെ.വി.വി.ഇ.എസ് പ്രസിഡന്റ് ബാബു മൈക്രോടെക്, ജനറല്‍ സെക്രട്ടറി പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്‍, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സുബൈര്‍ തുര്‍ക്കി, രാധാകൃഷ്ണന്‍, പി.പി രാജഗോപാല്‍, ജയിംസ് തെക്കേക്കൂറ്റ്, യൂസഫ് ചോലയില്‍, പി.കെ സുധീര്‍ ബാബു, നാസര്‍ കളത്തില്‍, ആരിഫ് തുവ്വശ്ശേരി, യൂസഫ് സിറ്റി പങ്കെടുത്തു.