മണ്ണാര്‍ക്കാട് : മഴമൂലം നിര്‍ത്തിവെച്ച നെല്ലിപ്പുഴ – ആനമൂളി റോഡിലെ ടാറിങ് പ്രവൃ ത്തികള്‍ ഒക്ടോബര്‍ 10ന് പുനരാരംഭിക്കാന്‍ തീരുമാനമായി. ടാര്‍ ചെയ്യാത്ത ഭാഗങ്ങ ളിലെ രൂക്ഷമായ പൊടിശല്ല്യം പരിഹരിക്കാന്‍ ദിവസത്തില്‍ മൂന്ന് തവണ വെള്ളം ത ളിക്കാനും ധാരണയായി. നിലവില്‍ രണ്ട് തവണ വെള്ളം തളിക്കുന്നുണ്ടെങ്കിലും പൊ ടിയടങ്ങാത്ത സാഹചര്യത്തിലാണ് ഇത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷ തയില്‍ കെ.എര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി എഞ്ചിനീയര്‍, വിവിധരാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പൊടിശല്ല്യം സം ബന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ.എന്‍.ടി.യു.സി പ്ര വര്‍ത്തകര്‍ കഴഞ്ഞദിവസം മണ്ണാര്‍ക്കാട് പൊതുമരാമത്ത് വകുപ്പ്ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.റോഡിലെ കുഴികളും പൊടിശല്ല്യവും മൂലം യാത്ര ക്ലേശം വര്‍ധിച്ചതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യോഗം ചേര്‍ന്നത്.
പൊടിശല്യം പരിഹരിക്കുക, ചെക്ക് പോസ്റ്റ് ജങ്ഷനിലെ വീതികുറവ് പരിഹരിക്കുക, കള്‍വര്‍ട്ടുകളുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക, പുഞ്ചക്കോട് പെട്രോള്‍ പമ്പിന് എതി ര്‍വശത്തെ ജവഹര്‍ നഗര്‍ റോഡില്‍ വെള്ളമൊഴുകിപോകുന്നതിന് കലുങ്ക് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. ഇതേ തുടര്‍ ന്നാണ് അവശേഷിക്കുന്ന ഭാഗത്തെ ടാറിങ് ഉടന്‍ തുടങ്ങാമെന്ന് അധികൃതര്‍ സമ്മതിച്ച ത്. പുഞ്ചക്കോട് മുതല്‍ തെങ്കരവരെയുള്ള രണ്ടുകിലോമീറ്റര്‍ദൂരംമാത്രമാണ് മുന്‍പ് ടാര്‍ ചെയ്തിട്ടുള്ളത്. അതേസമയം ചെക്ക് പോസ്റ്റ് ജങ്ഷനില്‍ റോഡിന് വീതികുറയില്ലെന്നും ഈ ഭാഗത്തെ അഴുക്കുചാലിന് മുകളിലൂടെ റോഡ് പ്രവൃത്തികള്‍ നടത്തി ടാര്‍ ചെയ്യുന്ന തോടെ വീതി വര്‍ധിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
ജവഹര്‍ നഗര്‍ ജങ്ഷനില്‍ കലുങ്ക് നിര്‍മിക്കണമെന്ന ആവശ്യവും ഉദ്യോഗസ്ഥര്‍ അംഗീ കരിച്ചു. ഈ റോഡില്‍ എം.എല്‍.എ. ഫണ്ടില്‍നിന്നുള്ള 25 ലക്ഷംരൂപയുടെ പ്രവൃത്തിക ള്‍ കലുങ്ക് നിര്‍മിക്കാത്തതിനാല്‍ തുടങ്ങാനായിട്ടില്ലെന്നതും ശ്രദ്ധയില്‍പ്പെടുത്തി. കെ. ആര്‍.എഫ്.ബി. അസി. എക്സിക്യുട്ടീവ് എന്‍ജീനീയര്‍ വി.ടി. അനീഷ്‌കുമാര്‍, അസി. എന്‍ ജിനീയര്‍ രങ്കസ്വാമി, കരാര്‍ കമ്പനി എന്‍ജിനീയര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാ ക്കളായ ടി.എ. സലാം, പി.ആര്‍. സുരേഷ്, സെയ്ത് കുരിക്കള്‍, വി.വി. ഷൗക്കത്തലി, അരു ണ്‍കുമാര്‍ പാലക്കുറുശ്ശി, കെ. ശിവദാസന്‍, എം. അജേഷ്, അന്‍വര്‍ മണലടി എന്നിവര്‍ സംസാരിച്ചു.