പാലക്കാട്:നൈപുണ്യ മത്സരങ്ങള്‍ക്കായി കഴിവുകള്‍ കൂടുതല്‍ വികസി പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്ന് തൊഴിലും നൈപുണ്യ വും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നൈപുണ്യവികസനം ആര്‍ജ്ജിച്ചിട്ടുള്ളവരെയാണ് ഇന്നത്തെ തൊഴില്‍ കമ്പോളത്തിന് ആവശ്യം. ഇതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതിനും കഴിവ് തെളിയിക്കുന്നതിനുമാണ് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും സംയുക്തമായി ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2018-ല്‍ റഷ്യയിലെ കസാനില്‍ നടന്ന മത്സരങ്ങളിലെയും ഏഷ്യാ സ്‌കില്ലിലേയും യൂറോ സ്‌കില്ലിലേയും ഗ്ലോബല്‍ സ്‌കില്ലിലേയും വിജയികളുമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സില്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 ലെ ഇന്ത്യ സ്‌കില്‍സ് കേരള സംസ്ഥാനതല മത്സരങ്ങള്‍ ഫെബ്രുവരി 15, 16, 17 തീയതികളില്‍ കോഴിക്കോട് നടത്തും. ഈ വര്‍ഷം പുതുതായി ഐ.ടി മേഖലയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി 42 വിവിധ സ്‌കില്ലുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി 2020 ജനുവരി 10 മുതല്‍ 15 വരെയും സംസ്ഥാനതല മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോടുമാണ് സംഘടിപ്പിക്കുന്നത്. 78 ലക്ഷം രൂപയാണ് സമ്മാനത്തുകയായി വിജയികള്‍ക്ക് ലഭിക്കുന്നത്. ഇതോടൊപ്പം 2021 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരമുണ്‍ാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാകണം. മത്സരങ്ങള്‍ കഴിവുകളുടെ വികസനത്തിനും ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
വേള്‍ഡ് സ്‌കില്‍സ് മത്സരങ്ങളിലേക്കുള്ള പ്രതിഭകളെ കണ്‍െത്തുന്നതിനായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് ‘ഇന്ത്യ സ്‌കില്‍സ് കേരള 2020’ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വിവിധ കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലമായ രീതിയിലാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020 സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്എന്ന www.indiaskillskerala.com വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്നും ചടങ്ങില്‍ സംസാരിച്ച തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ പറഞ്ഞു വിജയികള്‍ക്കൊപ്പം കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് മാനേജിങ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ. മാധവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!