സജീവ്.പി.മാത്തൂര്‍

മണ്ണാര്‍ക്കാട്: പാതിവഴിയില്‍ നിലച്ചുപോയ പഠനസ്വപ്നങ്ങള്‍ക്ക് പുതിയനിറം പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജനപ്രതിനിധികള്‍ക്കും വിജയം. ഇക്കഴി ഞ്ഞ ചൊവ്വാഴ്ച ഫലം വന്നപ്പോള്‍ ജില്ലയില്‍ പരീക്ഷയെഴുതിയവരില്‍ വിവിധ പഞ്ചായ ത്തുകളിലെ 14 ജനപ്രതിനിധികളാണ് വിജയിച്ചത്. ഇതില്‍ വൈസ് പ്രസിഡന്റടക്കം മൂന്നുപേര്‍ ജയിച്ച അലനല്ലൂര്‍ പഞ്ചായത്ത് പ്രത്യേക ശ്രദ്ധനേടി. ഇത്തവണ പരീക്ഷയെഴു തിയ 1212 പഠിതാക്കളില്‍ ജനപ്രതിനിധികള്‍ക്ക് പുറമേ വീട്ടമ്മമാരും പ്രായമായവരുമു ണ്ട്. ഇതില്‍ 946 പേരാണ് വിജയിച്ചത്. വീട്ടുകാരുടെ പിന്തുണയും കോര്‍ഡിനേറ്ററുടേയും അധ്യാപകരുടേയും പ്രോത്സാഹനവും ഇവര്‍ക്കെല്ലാം കരുത്തായി. മാത്രമല്ല പഠനമോഹ ങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നവര്‍ക്കും വിജയം പ്രചോദനവുമായി. പൊതുപ്രവര്‍ത്ത നത്തിലേയും കുടുംബജീവിതത്തിലേയും തിരക്കുകള്‍ക്കിടയിലാണ് ജനപ്രതിനിധിക ളുടെയും വിജയം.

അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ആയിഷാബി ആറാട്ടുതൊടി എസ്. എസ്.എല്‍.സി. ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. പിന്നീട് വി.എച്ച്.എസ്.ഇക്ക് ചേര്‍ന്നെ ങ്കിലും കോഴ്സ് പൂര്‍ത്തിയാക്കാനായില്ല. ഭര്‍ത്താവ് ഷഹനാസിനൊപ്പം 10വര്‍ഷം വിദേശ ത്തായിരുന്നതിനാല്‍ തുടര്‍പഠനവും സാധ്യമായില്ല. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി. കണ്ണംകുണ്ട് വാര്‍ഡില്‍ നിന്ന് വിജയിച്ച് പഞ്ചാ യത്ത് അംഗമായി. തുല്യതാപരീക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആയിഷാബി പറഞ്ഞു. ഭര്‍ത്താ വും മക്കളും പ്രോത്സാഹനം നല്‍കി. ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മകള്‍ നേഹാ ഷഹനാസ് മികച്ച മാര്‍ക്കോടെ വിജയിച്ചതിന്റെ സന്തോഷം നിലനില്‍ ക്കെയാണ് ആയിഷാബിയേയും തുല്യതയിലെ വിജയം തേടിയെത്തിയത് കുടുംബത്തി ന് ഇരട്ടിമധുരമായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തുല്യതപരീക്ഷയിലൂടെയാണ് കാര വാര്‍ഡ് മെമ്പറായ വിജയ ലക്ഷ്മി പത്താം ക്ലാസ് ജയിക്കുന്നത്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയിലും വിജയം കണ്ടെ ത്തിയതിന്റെ സന്തോഷത്തിലാണ്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനമാ യെന്ന് വിജയലക്ഷ്മി പറഞ്ഞു. കലങ്ങോട്ടിരി വാര്‍ഡിന്റെ പ്രതിനിധിയായ ദിവ്യ മനോ ജിന് പരീക്ഷയിലെ വിജയം ഏറെ നാളത്തെ ആഗ്രഹസഫലീകരണമാണ്. 2000 കാലഘ ട്ടത്തിലാണ് ഇവര്‍ എസ്.എസ്.എല്‍.സി. പാസായത്. വിവിധകാരണങ്ങളാല്‍ തുടര്‍ന്ന് പഠിക്കാനായില്ല. തുല്യതയില്‍ അവസരം ലഭിച്ചപ്പോള്‍ ഭര്‍ത്താവ് മനോജും മക്കളും പിന്തുണച്ചു. അധ്യാപകരും ധൈര്യം പകര്‍ന്നു. ആഗ്രഹിച്ച കാര്യം നേടിയെടുക്കാനാ യതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദിവ്യ പറഞ്ഞു.

മൂവരുടെയും വിജയം നാടിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും അഭിമാനമായി. ഇനി വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടിയെടുക്കാനുള്ള തയാറെടുപ്പിലാണ് ജനപ്രതിനിധികള്‍. തുല്യത ക്ലാസിന്റെ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ശില്‍ബിയുടെ നേതൃത്വത്തിലുള്ള തുല്യതാ പഠന പ്രവര്‍ത്തനങ്ങളാണ് വിജയങ്ങള്‍ക്ക് വഴിതെളിച്ചത്. കഴിഞ്ഞദിവസം വിജയികളെ ഭരണസമിതിയും ജീവനക്കാരും അനുമോദിച്ചിരുന്നു. പഞ്ചായത്തില്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം പരീക്ഷയെഴുതിയ 140 പേരില്‍ 129 പേരും വിജയിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കാ യി കോഴ്സ് ഫീസ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്താണ് സാക്ഷരതാമി ഷനിലേക്ക് അടയ്ക്കുന്നത്. രണ്ടരലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അലനല്ലൂര്‍ ഹൈസ്‌കൂളിലാണ് പഠനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!