മണ്ണാര്‍ക്കാട് : അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്. അപേക്ഷകര്‍ കവര്‍ നമ്പര്‍ ലഭിച്ചു എന്ന് ഉറപ്പുവരുത്തുക: മുഖ്യ അപേക്ഷകന്റെ അപേ ക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയി കവര്‍ നമ്പ ര്‍ ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും, പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0483-2710717, 2717572.