പാലക്കാട് : രാത്രി സമയത്തെ പതിവുപരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹന മിടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറി നാണ് പരിക്കേറ്റത്. രാത്രിയില്‍ പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കു ന്നത് കണ്ട് പൊലിസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് വന്നപ്പോഴായി രുന്നു സംഭവം. പൊലിസ് സംഘം അടുത്തെത്തിയപ്പോഴേക്കും വാഹനത്തിലുണ്ടായി രുന്നവര്‍ വെട്ടിച്ചുകടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലിസ് കൈകാണിച്ചെങ്കിലും ഇവരെ ഇടിച്ചുവീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു. ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയാ ണ് പൊലിസ് പിടി യിലായത്. ഇയാളുടെ ബന്ധുവാണ് വാഹനമോടിച്ചതെന്ന് പൊലിസ് അറിയിച്ചു. വാഹന മോടിച്ചയാളും കൂടെയുണ്ടായിരുന്ന ആളും ഒളിവിലാണെന്നും ഇവര്‍ക്കെതിരെ കൊല പാതക ശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയെന്നും പൊലിസ് അറിയിച്ചു.
content copied from malayla manorama

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!