അഗളി:അട്ടപ്പാടി ആദിവാസി ഊരുകളില്‍ സാമൂഹ്യ സുരക്ഷാ മി ഷന്റെ നേതൃത്വത്തില്‍ പ്രാണവായു പദ്ധതിക്ക് നാളെ തുടക്കമാ വും. കോവിഡ് പശ്ചാത്തലത്തില്‍ ഊരുകളിലേക്ക് ഓക്‌സിജന്‍ കോ ണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ, എന്നീ സന്നദ്ധ സംഘടന കളുമായി ചേര്‍ന്നാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചിരിക്കുന്നത്. കോട്ട ത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാ സ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അനുബന്ധ ഉപകരണങ്ങ ളും ഏറ്റുവാങ്ങും. ഇതോടനുബന്ധിച്ച് അട്ടപ്പാടി മേഖലയിലെ ആദി വാസി ഊരുകളില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച 5000 എന്‍95 മാസ്‌ക്കുകളും കൈമാറും. ഡി.എം.സി. ഇന്ത്യ കേരള ചീഫ് കോഡിനേറ്റര്‍ സുബു റഹ്മാന്‍ ഐ.എ.എ.എസ്, രക്ഷാധികാരി ബാ ബു പണിക്കര്‍, എക്‌സിക്യൂട്ടീവ് അംഗം കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, കെ.എസ്.എസ്.എം. പ്രതിനിധികള്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!