കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണയെ അനുസ്മരിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്ര ട്ടറി പിഎന്‍ മോഹനന്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.600 വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ ടീച്ചര്‍ നിര്‍വ്വഹിച്ചു. തൈകള്‍ ലൈബ്രറി അക്ഷര സേന അംഗങ്ങള്‍ 5,6 വാര്‍ഡുകളിലെ വീടുകളിലേക്ക് എത്തിച്ച് നല്‍കി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഒ കേശവന്‍ സുഗതകുമാരി ടീച്ചര്‍ അനുസ്മരണ പ്രഭാ ഷണം നടത്തി.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി അധ്യ ക്ഷനായി.ബാലവേദി അംഗങ്ങള്‍ക്കായി പരിസ്ഥിതി ക്വിസ് ഓണ്‍ ലൈനായി നടത്തി.കില ഫാക്കല്‍റ്റി അംഗം എം ചന്ദ്രദാസന്‍ ക്വിസ് മാസ്റ്ററായി.25 കുട്ടികള്‍ പങ്കെടുത്തു.സാന്ദ്ര.കെ,ഹന്ന ഫാത്തിമ,റിസ മെഹ്‌റിന്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി.