മണ്ണാര്‍ക്കാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ ക്കൊപ്പം ചേര്‍ന്ന് വേങ്ങയിലെ ശാന്തി ആയുര്‍വേദ ആശ്രമം. ആശ്ര മത്തില്‍ എത്തുന്ന നാട്ടുകാര്‍ക്ക് ചികിത്സാ സൗകര്യം നല്‍കി വന്നു കൊണ്ടിരിക്കെ തിരക്ക് ഒഴിവാക്കാനും കൂടുതല്‍ പേര്‍ക്ക് പ്രയോജ നം ലഭ്യമാക്കാനും വേണ്ടി ആവശ്യമായ മരുന്നുകള്‍ വിതരണം നട ത്താന്‍ സന്നദ്ധതകാണിച്ച വേങ്ങ ശാന്തി ആയുര്‍വേദ ആശ്രമ ത്തിലെ ഡോ. നിഷ പ്രസാദ് വേറിട്ട മാതൃകയാവുന്നു.രോഗ പ്രതി രോധ ശേഷി വര്‍ധിപ്പിക്കാനും വീടുകള്‍ അണു നശീകരണം നടത്താനുമുള്ള മരുന്നുകള്‍ ജന പ്രതിനിധികളെയും ആര്‍ ആര്‍ ടി വോളണ്ടിയര്‍മാരെയും ഏല്പിച്ചു.ഡോ. നിഷ പ്രസാദ് മരുന്നുകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന് കൈമാറി. വാര്‍ഡ് മെമ്പര്‍ ആയിനെല്ലി നസീമ, വോളണ്ടിയര്‍മാരായ എം ഷമീം, സി ടി ഷെരീഫ്, ആശ്രമം ഉടമ എം സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.