തച്ചമ്പാറ: ലോക്ക് ഡൗണ്‍ കാലത്ത് വേറിട്ട പ്രവര്‍ത്തനവുമായി ഇറ ങ്ങി തിരിച്ചിരിക്കുകയാണ് സന്നദ്ധ സേവന സംഘടനയായ ‘ടീം തച്ച മ്പാറ’.ലോക്ക്ഡൗണില്‍ ഭക്ഷണം ലഭിക്കാത്ത വാഹന യാത്രക്കാര്‍ ക്ക് ദിവസവും ഉച്ചക്കും രാത്രിയിലും ഭക്ഷണം നല്‍കുന്നു. ഇതിനു പുറമേ ഉണര്‍ത്തു കാപ്പിയും നല്‍കുന്നു. ഉച്ചസമയത്ത് 200 പൊതി ചോറും രാത്രി സമയത്ത് ചപ്പാത്തിയുമാണ് നല്‍കുന്നത്.ദിവസവും ഉച്ചസമയത്ത് തച്ചമ്പാറ മുകള്‍ ജംഗ്ഷനിലും രാത്രി സമയത്ത് തച്ച മ്പാറ താഴെ ജംഗ്ഷനിലുമാണ് ഭക്ഷണം നല്‍കുന്നത്. വൈകു ന്നേ രത്ത് ആരംഭിക്കുന്ന കാപ്പി വിതരണം അര്‍ദ്ധരാത്രിവരെ നീണ്ടുനി ല്‍ക്കുന്നു.യാത്രക്കാര്‍ക്ക് ഇത് വളരെ ഏറെ ആശ്വാസം നല്‍കുന്നു. ലോക്ക് ഡൗണ്‍ പൂര്‍ണമായും മാറുന്നതുവരെ ഇത് നിലനിര്‍ത്താ നാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.