കോട്ടോപ്പാടം:ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം മണ്ണാ ര്‍ക്കാട് ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ‘തുടരണം ജാഗ്രത പദ്ധതി’യുടെ ഭാഗമായി കോവിഡ്കാലത്ത് പ്രതിസന്ധി നേരിടുന്നവര്‍ക്ക് കരുത ലൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് അംബേദ്കര്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെ യ്തു.എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് കിറ്റുകള്‍ വിതരണത്തിനായി വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാമിന് കൈമാറി .പ്രോഗ്രാം ഓഫീസര്‍മാരായ കെ അബ്ദുല്‍ റഷീദ് ,ഇ യൂസുഫലി ,സി സിദ്ദീക്ക് ,ആര് ആര് ടി വളണ്ടിയര്‍ റാഫി എന്നിവര്‍ നേതൃത്വം നല്കി.പ്രളയകാലത്ത് തകര്‍ന്ന കിണര്‍ നിര്‍മ്മിച്ച നല്‍കിയും, ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുകയും, അമ്പലപ്പാറ എല്‍പി സ്കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
