അലനല്ലൂര്‍ : കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധ തിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാല്‍ വസ്ത്രം വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള സലഫി സെന്ററില്‍ നടന്ന ചടങ്ങില്‍ എടത്തനാട്ടുകര ഏരിയ കോഡിനേറ്റര്‍ പി.പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വളവന്നൂര്‍ അന്‍സാര്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.മുസ്തഫ മദനി പദ്ധതിവിശദീകരണം നടത്തി. ഫലപ്രദമായ രക്ഷാകര്‍തൃത്വവും ധാര്‍മികമൂല്യങ്ങളും എന്ന വിഷയത്തില്‍ കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. തണല്‍ എടത്ത നാട്ടുകര ഏരിയ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.യൂസഫ് ഹാജി, കെ.എന്‍.എം. സാമൂ ഹ്യക്ഷേമ വകുപ്പ് കണ്‍വീനര്‍ കാപ്പില്‍ നാസര്‍, കൊടിയംകുന്ന് ദാറുസ്സലാം ജുമാ മസ്ജിദ് സെക്രട്ടറി പി.പി ബഷീര്‍ മാസ്റ്റര്‍, ഐ.എസ്.എം. മണ്ഡലം പ്രസിഡന്റ് പാറക്കല്‍ ഷൗക്ക ത്ത് എന്നിവര്‍ സംസാരിച്ചു. അനാഥരായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹപ്യ രമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി നടപ്പിലാക്കുന്നതാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി. തണല്‍ വളണ്ടിയര്‍മാരുടെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെ ത്തിയ എടത്തനാട്ടുകരയിലെ 442 കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങളടങ്ങിയ മാസാന്ത ര ഫുഡ് കിറ്റുകള്‍, നിത്യരോഗികള്‍ക്കുള്ള വിലകൂടിയ മരുന്നുകള്‍, വീടുകളുടെ അറ്റ കുറ്റപണികള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ ആനപ്പടിക്കല്‍ ട്രസ്റ്റ് നടത്തിവരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!